ഗണിതശാസ്ത്രത്തിൽ ഉ​പ​രിപ​ഠ​നം: സ്‌കോളര്‍ഷിപ്പ്‌

311
0
Share:

നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ഹ​യ​ർ മാ​ത്ത​മാ​റ്റി​ക്സ് ( NBHM ) ഗണിതശാസ്ത്രത്തിൽ ഉ​പ​രിപ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു.
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​ണു സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്.
മാ​ത്ത​മാ​റ്റി​ക്സി​ൽ ഫ​സ്റ്റ് ക്ലാ​സ് ബി​രു​ദ​മു​ള്ള​വ​ർ​ക്കും അ​ഞ്ചു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സി​ന്‍റെ മൂ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​ർ​ക്കും ഒ​ന്നാം വ​ർ​ഷ പി​ജി പ്രോ​ഗ്രാ​മി​നു പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്ര​തി​മാ​സം 6000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ് തു​ക.
ഒക്ടോബർ 19 നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കോ​ള​ർ​ഷി​പ് അനുവദിക്കുന്നത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി സെ​ന്‍റ​റാ​ണ്. കേ​ര​ള​ത്തെ അ​ഞ്ചാ​മ​ത്തെ സോ​ണി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അപേക്ഷാ ഫീസ് 300 രൂപ.

മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​: www.nbhm.dae.gov.in, https://nbhmscholarships.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും
അവസാന തിയതി: ഓഗസ്ററ് 25

Share: