മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

തിരുഃ വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ലഭിക്കും.
അപേക്ഷ ആഗസ്റ്റ് 31നകം നൽകണം.
പ്രായം 35-നും 62-നും ഇടയിൽ ആയിരിക്കണം.
ബിരുദമാണ് യോഗ്യത. മൂന്നു വർഷം ഹോസ്റ്റൽ / ഹോട്ടൽ ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയം വേണം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന.
വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: 0471 2501230, 7902501230.