മാനേജര്‍/ എക്സിക്യുട്ടീവ് 1074 ഒഴിവുകള്‍
ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 1074 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ മാനേജർ, ജൂനിയർ എക്സിക്യുട്ടീവ് എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.
ജൂനിയർ മാനേജർ– ഒഴിവുകൾ:111
സിവിൽ- 31 (ജനറൽ- 14, എസ്.സി.- 4, എസ്.ടി.- 2, ഒ.ബി.സി.- 8, ഇ.ഡബ്ല്യു.എസ്.- 3):
യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
ഓപ്പറേഷൻ ആൻഡ് ബി.ഡി.– ഒഴിവുകൾ:77:
യോഗ്യത : 60 ശതമാനം മാർക്കോടെ മാർക്കറ്റിങ്/ ബിസിനസ് ഓപ്പറേഷൻ/ കസ്റ്റമർ റിലേഷൻ/ ഫിനാൻസ് എം.ബി.എ./ ഫിനാൻസ് എം.ബി.എ./ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.ഡി.എം.
മെക്കാനിക്കൽ- ഒഴിവുകൾ:3
യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ മാനുഫാക്ചറിങ്/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് 60 ശതമാനം മാർക്കോടെ ബിരുദം.
എക്സിക്യുട്ടീവ്– ഒഴിവുകൾ: 442
സിവിൽ- 73
യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ (ട്രാൻസ്പോർട്ടേഷൻ/ കൺസ്ട്രക്ഷൻ/ പബ്ലിക് ഹെൽത്ത്/ വാട്ടർ റിസോഴ്സ്) എൻജിനീയറിങ് ഡിപ്ലോമ.
ഇലക്ട്രിക്കൽ- 42
യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് – മൂന്നുവർഷത്തെ ഡിപ്ലോമ.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ– 87:
യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മൈക്രോപ്രൊസസർ/ ടി.വി. എൻജിനീയറിങ്/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി- മൂന്നുവർഷത്തെ ഡിപ്ലോമ.
ഓപ്പറേഷൻ ആൻഡ് ബി.ഡി.– 237:
യോഗ്യത : 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം.
മെക്കാനിക്കൽ- 3:
യോഗ്യത : 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്ചറിങ്/ മെക്കട്രോണിക്സ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ ഓട്ടോമൊബൈൽ/ ഇൻസ്ട്രുമെന്റേഷൻ -മൂന്നുവർഷത്തെ ഡിപ്ലോമ.
ജൂനിയർ എക്സിക്യുട്ടീവ്- ഒഴിവുകൾ:521
ഇലക്ട്രിക്- 135:
യോഗ്യത : പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രോണിക്സ് രണ്ടുവർഷത്തെ ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ– 147
യോഗ്യത : പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ടി.വി. ആൻഡ് റേഡിയോ/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ കംപ്യൂട്ടർ നെറ്റ്വർക്കിങ്/ രണ്ടുവർഷത്തെ ഐ.ടി.ഐ./അപ്രന്റിസ്ഷിപ്പ്.
ഓപ്പറേഷൻ ആൻഡ് ബി.ഡി.- 225
യോഗ്യത : പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഏതെങ്കിലും ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്.
മെക്കാനിക്കൽ– 14
യോഗ്യത : പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മോട്ടോർ മെക്കാനിക്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഐ.ടി.ഐ.
പ്രായം: ജൂനിയർ മാനേജർ തസ്തിക- 18-27 വയസ്സ്.
എക്സിക്യുട്ടീവ് തസ്തിക- 18-30 വയസ്സ്.
ജൂനിയർ എക്സിക്യുട്ടീവ് തസ്തിക- 18-30 വയസ്സ്.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dfccil.com എന്ന വെബ്സൈറ്റ് കാണുക.
അവസാന തീയതി: മേയ് 23