ബേക്കറി : മാനേജ്മെൻറ് പരിശീലനം

Share:

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ബേക്കറി ആൻറ് കണ്‍ഫെക്ഷനറി ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 20 ദിവസത്തെ ടെക്‌നോളജി മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

വൈവിധ്യമാര്‍ന്ന ബേക്കറി, കണ്‍ഫെക്ഷനറി ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുക്കല്‍, സംഭരണം, നിര്‍മ്മാണം, പ്രായോഗിക പരിശീലനം, ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച സാങ്കേതിക പരിശീലനം, ഉല്‍പ്പാദനത്തിന്റെ വിവിധ വശങ്ങള്‍, അക്കൗണ്ടിംങ്ങ്, ഗുണനിലവാരം, സംരംഭകത്വം, വിപണനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസും, പത്ത് ദിവസത്തെ പ്രായോഗിക പരിശീലനവും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. യോഗ്യത പത്താം ക്ലാസ് പഠിച്ചിരിക്കണം. കൂടാതെ ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ താല്പര്യവും പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രായം 18 നും 45 നും മദ്ധ്യേ. രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും താഴെ പറയുന്ന നമ്പരില്‍ ഒക്ടോബര്‍ 30 നകം ബന്ധപ്പെടണം. അഭിമുഖത്തിലൂടെയായിരിക്കും പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അടൂര്‍ താലൂക്ക് – 9846996421, തിരുവല്ല – 9496427094, പത്തനംതിട്ട – 8848203103, കോഴഞ്ചേരി – 9495001855.

Share: