പുരുഷ നഴ്‌സുമാരുടെ ഒഴിവുകൾ
ഇടുക്കി മെഡിക്കല്‍ കോളേജിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു. വാക് ഇന്‍ ഇൻറര്‍വൃൂ ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിൻറെ ആഫീസില്‍ നടക്കും. ബിഎസ്‌സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്, കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എമര്‍ജന്‍സി ട്രോമകെയര്‍/ ഐ.സി.യു എക്‌സ്പീരിയന്‍സ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. 6 മാസത്തേക്കായിരിക്കും നിയമനം.
പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശവാസികൾക്കും മുന്‍ഗണന ലഭിക്കും .
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇൻറര്‍വൃുവിന് ഹാജാരകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 299574