പച്ചമലയാളം കോഴ്‌സ് : അധ്യാപകരെ നിയമിക്കുന്നു

Share:

എറണാകുളം : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിൻറെ അധ്യാപകരാകാന്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാള സാഹിത്യത്തില്‍ ബിരുദവും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. ഡിഎല്‍എഡ് ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ആറുമാസത്തേയ്ക്കാണ് നിയമിക്കുക.

ഔപചാരിക വിദ്യാഭ്യാസത്തിൻറ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരുവര്‍ഷത്തെ കോഴ്സാണ് പച്ചമലയാളം.

ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ്ഡ് കോഴ്സ് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടിസ്ഥാന കോഴ്‌സിൻറെ അധ്യാപകരെയാണ് ഇപ്പോള്‍ നിയമിക്കുക. അപേക്ഷകള്‍ ആഗസ്റ്റ് 12 ന് മുമ്പായി ekm.literacy@gmail.com  എന്ന മെയിലിലോ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം, 682030,0484-2426596 എന്ന വിലാസത്തിലോ ലഭ്യമാക്കണം.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷൻറെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്സിൻറെ പരിഷ്‌കരണം.60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻറെ ക്ലാസുകള്‍. അവധി ദിവസങ്ങളിലാണ് ക്ലാസ്.

വിശദ വിവരങ്ങള്‍ക്ക് 9496877913,9447847634 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Share: