വിദ്യാലയങ്ങളില്‍ എം.ടി എഴുതിയ പ്രതിജ്ഞ വായിക്കും

എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി.
മലയാളമാണ് എൻറെ ഭാഷ.
എൻറെ ഭാഷ എൻറെ വീടാണ്
എൻറെ ആകാശമാണ്
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എൻറെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ്
എൻറെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത്
എൻറെ ഭാഷയിലാണ്
എൻറെ ഭാഷ ഞാന്‍ തന്നെയാണ് ‘
എന്നതാണ് പ്രതിജ്ഞ. ലോക മാതൃഭാഷാദിനമായ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രതിജ്ഞ ചൊല്ലും.