വിദേശ തൊഴില്‍ വായ്പാ പദ്ധതി

Share:

പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസനവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള കുടുംബവാര്‍ഷികവരുമാനം 3.5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ ഓഫര്‍ കത്ത് ലഭിച്ചവരായിരിക്കണം അപേക്ഷകര്‍. ഭാരതസര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ റിക്രൂട്ടമെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ച് പോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. നോര്‍ക്കാറൂട്ട്‌സ് , ഒഡെപെക് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഇതില്‍ ഒരുലക്ഷം രൂപ സബ്‌സിഡിയാണ്. പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷവുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 253381.

Tagsloans
Share: