പലിശക്ക് പണം നല്‍കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണം

368
0
Share:

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായ രീതിയില്‍ പണം പലിശയ്ക്ക് നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പല ആവശ്യങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ചെറിയ പലിശനിരക്കില്‍ സഹായിക്കാം എന്ന രീതിയിലെത്തുന്ന സംഘങ്ങള്‍ പിന്നീട് 35 മുതല്‍ 50 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇങ്ങനെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിലറിയിക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നും അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ.ഡി.എം ജോണ്‍. വി. സാമുവല്‍ അറിയിച്ചു.

Share: