ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ / ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍
ലൈഫ് മിഷനില്‍ പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മുന്‍ഗണന. 36000 -79200 ആണ് വേതനം.
എന്‍.ഒ.സിയും വിശദമായ ബയോഡേറ്റയും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്‍, റൂം നം. 501 സി, സെക്രട്ടേറിയറ്റ് അനക്‌സ് -1, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഓഗസ്ററ് 14ന് വൈകന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.
ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍
കേന്ദ്ര സര്‍ക്കാരിന്റെ വടക്കു കിഴക്കന്‍ വികസന മന്ത്രാലയത്തിന് കീഴിലുള്ള നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും http://necouncil.gov.in ല്‍ ലഭിക്കും.