ലൈഫ് മിഷൻ: പ്രോഗ്രാം മാനേജർ ഒഴിവ്

Share:

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള രൺണ്ട് പ്രോഗ്രാം മാനേജർമാരുടെ തസ്തികകളിൽ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ നിന്നൂം അന്യത്രസേവന വ്യവസ്ഥയിലും ഈ വകുപ്പുകളിൽ നിന്ന് ഗസറ്റഡ് ഓഫീസർ തസ്തികയിൽ വിരമിച്ച ജീവനക്കാരിൽ നിന്ന് കരാർ വ്യവസ്ഥയിലും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 19ന് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ (lifemissionkerala@gmail.com) ലേക്കോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലോ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം.

കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കും.

Share: