ലൈബ്രറി ആൻറ്  ഇന്‍ഫര്‍മേഷന്‍ സയന്‍സ് : അപേക്ഷ ക്ഷണിച്ചു

281
0
Share:
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്ചു.
ആറുമാസ ദൈര്‍ഘ്യമുള്ള കോഴ്‌സ് കാസര്‍കോട് പുലിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലാണ് നടത്തുന്നത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി 18 -40.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 40 സീറ്റുണ്ട്. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസും www.kslc.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ നാല്.
അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസര്‍കോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോട്ടച്ചേരി പി.ഒ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് -671315 എന്ന വിലാസത്തില്‍ അയയ്ക്കണം.
ഫോണ്‍: 0467 2208141.
Share: