ലക്ചറര്‍ ഒഴിവ്

Share:

പത്തനംതിട്ട : കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഫുഡ് ടെക്‌നോളജി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ഒരു ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഡിസംബർ 17 ന് നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2360391.

Share: