ലക്ചറര്‍ നിയമനം

Share:

മലപ്പുറം: പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ഒരു സിവില്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ് നടത്തുന്നത് .
യോഗ്യത: എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക്. ബിരുദം .
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

Share: