എൽ ഡി ക്ളർക്ക് പരീക്ഷക്കുള്ള ചോദ്യോത്തരങ്ങൾ
അഞ്ച് ചോദ്യം ; ഒരുത്തരം
1 . കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ?
2 . ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ?
3 . ഏതു ജലവൈദ്യുതപദ്ധതിയുടെ ഭാഗമാണ് ചെറുതോണി അണക്കെട്ട് ?
4. ഏത് അണക്കെട്ടിനു യോജിച്ച സ്ഥലമാണ് ഉലുമ്പന്‍ എന്ന ആദിവാസി കാണിച്ചുകൊടുത്തത്?
5 . കുറവന്‍ – കുറത്തി മലകള്‍ക്കിടയിലുള്ള പ്രശസ്തമായ അണക്കെട്ട് ഏത്?
ഉത്തരം: ഇടുക്കി
1. 1984 ഒക്ടോബര്‍ 31ന് വധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി?
2. സുവർണ്ണ ക്ഷേത്രത്തിൽ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്’ ഉത്തരവിട്ട പ്രധാനമന്ത്രി?
3. 1975-ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി?
4. ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി ?
5. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാര്?
ഉത്തരം: ഇന്ദിരാഗാന്ധി
1 . ഇന്ത്യയുടെ പക്ഷി മനുഷ്യൻ ( Birdman of India ) എന്നറിയയപ്പെടുന്ന പക്ഷി നിരീക്ഷകൻ ?
2. ‘ഒരു കുരുവിയുടെ പതനം’ എന്നത് ആരുടെ കൃതിയാണ്?
3. ‘തട്ടേക്കാട് പക്ഷിസങ്കേതം’ ആരുടെ സ്മരണ നിലനിര്‍ത്തുന്നു?
4. ‘ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്സ്’ എഴുതിയത് ?
5 . 1896 നവംബര്‍ 12ന് ജനിച്ച പക്ഷി ശാസ്ത്രജ്ഞനാര്?
ഉത്തരം: സലിം അലി
1. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജനറൽ?
2. മഹാത്മാഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പകാരന്‍ എന്നറിയപ്പെട്ടിരുന്നത് ?
3. ‘ജയിൽ ഡയറി’ ആരുടെ ആത്മകഥയാണ്?
4. മഹാഭാരത തര്‍ജമ ‘വ്യാസാര്‍വിരുത്’ എന്ന പേരില്‍ തമിഴില്‍ നടത്തിയതു ?
5. കോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ‘സ്വതന്ത്ര പാർട്ടി’ രൂപീകരിച്ചത്?
ഉത്തരം: സി. രാജഗോപാലാചാരി
1. ‘നേതാവ്’ എന്നർത്ഥം വരുന്ന ‘ഫ്യൂറർ’ (Führer) എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
2. 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്ന നേതാവ്?
3. 1945 ഏപ്രില്‍ 30 ന് തോക്കിൽ നിന്ന് വെടിയുതിർത്തു ആത്മഹത്യ ചെയ്ത ജര്‍മന്‍ നേതാവാര് ?
4. ഇവാ ബ്രൌണ്‍ ആരുടെ കാമുകിയായിരുന്നു?
5. ‘മെയിന്‍ കാംഫ്’ എഴുതിയത് ?
ഉത്തരം: അഡോൾഫ് ഹിറ്റ്ലര്‍
കൂടുതൽ ചോദ്യോത്തരങ്ങൾക്കും മാതൃകാ പരീക്ഷക്കും : https://careermagazine.in/subscribe/