എൽ.ബി.എസ്. കോഴ്‌സുകൾ

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഉപകേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ.(എസ്.) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായവർക്ക് ഡി.സി.എ.യ്ക്കും പ്ലസ് ടു പാസായവർക്ക് ഡി.സി.എ.(എസ്്) കോഴ്‌സിനും ഡിഗ്രി പാസായവർക്ക് പി.ജി.ഡി.ഡി.എക്കും അപേക്ഷിക്കാം.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങളിൽപ്പെടു വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും.
ഫോൺ:0481-2505900, 9895041706