എൽബിഎസ് സെന്ററിൽ കമ്പ്യൂട്ടർ കോഴ്‌സുകൾ

231
0
Share:

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഗുരുവായൂർ സബ് സെന്ററിൽ ഡിസംബറിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിസിഎഫ്/ടാലി പരിശീലനത്തിന് പ്ലസ് ടു (കോമേഴ്‌സ്/അക്കൗണ്ടൻസി) / ബി.കോം പാസായവരിൽ നിന്നും നാല് മാസത്തെ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്ക് എസ്എസ്എൽസി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്‌സി/എസ്ടി /ഒഇസി വിഭാഗക്കാർക്ക് നിയമാനുസൃതമായി സൗജന്യ ഫീസിളവ് ലഭിക്കും. ഫോൺ: 0487-2552387, 9847781678.

Share: