പത്തു ചോദ്യങ്ങൾ ; ഒരുത്തരം

312
0
Share:

2022 ഫെബ്രുവരി ആറിന് നമ്മെ വിട്ടുപോയ ‘ഇന്ത്യയുടെ വാനമ്പാടി’, ലത മങ്കേഷ്‌ക്കറുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ കൂടുതൽ ചോദ്യോത്തരങ്ങൾ ഈ രീതിയിൽ പഠിക്കുന്നത് ശരിയുത്തരം ഓർത്തിരിക്കാൻ കൂടുതൽ സഹായകമാകും എന്നാണ് വിദഗ്ദ്ധ അഭിപ്രായം.

1 . ദാദ സാഹേബ് ഫാൽക്കെ അവാർഡ്, പദ്‌മ ഭൂഷൺ, പദ്‌മ വിഭൂഷൺ, ഭാരത് രത്ന എന്നിവ ലഭിച്ച ചലച്ചിത്ര പിന്നണിഗായിക ?

2 . ‘ഇന്ത്യയുടെ വാനമ്പാടി’ എന്നറിയപ്പെടുന്നത് ?

3 . മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു ബോളിവുഡിലെ ഇതിഹാസമായി മാറിയ ഗായിക ?

4 .1943 ൽ ‘ഗജാ ഭാവു’ എന്ന മറാത്തി സിനിമയിൽ ‘മാതാ ഏക് സപൂത് കി ദുനിയ ബാദൽ ദേ തൂ ‘ എന്ന ഹിന്ദി ഗാനത്തോടെ ആരംഭിച്ചു 2022 വരെ ഇന്ത്യൻ സിനിമയുടെ മഹാപ്രതിഭാസമായി ജീവിച്ച ഗായിക ?

5 . 92 വയസുവരെ ജീവിച്ചു ഏഴ് പതിറ്റാണ്ടുകാലം ഭാരതത്തിൻറെ ഗായികയായി 36 ഭാഷകളിൽ 30000 ലേറെ പാട്ടുകൾ പാടിയ മഹാഗായിക ?

6 . നെല്ല് എന്ന മലയാള സിനിമയിൽ ‘ക​ദ​ളി, ക​ൺ​ക​ദ​ളി, ചെ​ങ്ക​ദ​ളി പൂ​വേ​ണോ…’ എന്ന ഗാനം ആലപിച്ചത് ?

7 . മുഹമ്മദ് റാഫിയുമായി ചേർന്ന് 440 ഗാനങ്ങൾ പാടിയ ഗായിക ?

8 . ഏറ്റവുമധികം ഗാനങ്ങൾ പാടി റെക്കോഡ് ചെയ്തതിന്റെ പേരിൽ 1974-ൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ പിന്നണി ഗായിക ?

9 .  ലണ്ടനിലെ റോയൽ ആൽബർട്ട്​ ഹാളിൽ പരിപാടി (1974 ) അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരി ?

10 . ഗാനഗന്ധർവ്വൻ യേശുദാസ് മലയാള ഉച്ചാരണം പഠിപ്പിച്ച ഹിന്ദി ഗായിക ?

ഉത്തരം : ലത മങ്കേഷ്‌കർ

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

TagsQA PSC
Share: