ലാൻലോ ( LANLO ) എങ്ങനെയാണുപയോഗിക്കേണ്ടത്

Share:
ഗോളതലത്തിൽ ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള ലാൻലോ ആപ് രൂപകല്പന ചെയ്തിരിക്കുന്നത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാൻലോ ലിമിറ്റഡ് ( www.lanlo.co.uk ) എന്ന ബ്രിട്ടീഷ്  കമ്പനിയാണ്. ബ്രിട്ടീഷ് ഇംഗ്ലീഷ് ലോകത്തിനു മുഴുവൻ ശരിയായ രീതിയിൽ പറഞ്ഞുകൊടുക്കാൻ ലാൻലോ പ്രതിജ്ഞാ  ബദ്ധമാണെന്ന് ലാൻലോയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡയറൻ ഹോളണ്ട് പറയുന്നത് വെറുതെയല്ല എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത , ഐ ഇ എൽ ടി എസ് ( IELTS ) ബാൻഡ് സ്കോർ ആവശ്യമുള്ള നൂറ്റിനാല്പ്പതോളം രാജ്യങ്ങളിലെ ഒരു ദശലക്ഷത്തോളം കുട്ടികൾ ഇതിനകം ലാൻലോയുടെ വരിക്കാരായിട്ടുണ്ട് എന്നതിൽനിന്നുതന്നെ അത് മനസ്സിലാക്കാം. ഐ ഇ എൽ ടി എസ് വിജയത്തിനായുള്ള സ്വയം പഠനത്തിനാനായി ( Self study ) ലോകമെമ്പാടും   ഏറ്റവും ആധികാരികമായ മാർഗ്ഗമായി ലാൻലോ ആപ്    മാറിക്കഴിഞ്ഞു.  ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ലാൻലോ പ്രചരിപ്പിക്കുന്നതിന് ദക്ഷിണേന്ത്യയിലെയും യു എ ഇ യിലെയും ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ‘കരിയർ മാഗസി’നുമായാണ് ലാൻലോ കരാറിലേർപ്പട്ടിരിക്കുന്നത്.
ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാനും ബിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ് പോലുള്ള പരീക്ഷകളിൽ ഉന്നതവിജയം നേടാനും ഉപകരിക്കുന്ന രീതിയിലാണ് ലാൻലോ ആപ് തയ്യാറാക്കിയിരിക്കുന്നത്.

 

നിങ്ങളുടെ ഫോണിൽ / ടാബിൽ പ്ലേയ് സ്റ്റോർ അല്ലെങ്കിൽ ആപ് സ്റ്റോറിൽ നിന്ന് ലാൻലോ ഡൗൺലോഡ് ചെയ്യുക എന്നതാണ് ആദ്യപടി. ഇപ്പോൾ ഏഴ് ദിവസം ലാൻലോ തികച്ചും സൗജന്യമായി ഉപയോഗിക്കാൻ കഴിയും. ലാൻലോ നൽകുന്ന പഠന രീതി മനസ്സിലാക്കാൻ ഇതുപകരിക്കും.

ലാൻലോ  ട്യൂട്ടോറിയൽ 

ലാൻലോ ആപ്പിൽ ട്യൂട്ടോറിയൽ, ( Tutorial ), എയർപോർട്ട് & ഹോളിഡേയ്‌സ് ( Airport & Holidays ), അനിമൽസ് & നേച്ചർ ( Animals & Nature ) , ബിസിനസ് ടോക്ക് (Business Talk )  , കരിയേഴ്സ്  & ഇൻറർവ്യൂസ് ( Careers and Interviews )  , കോമൺ ഫ്രേസെസ് ( Common Phrases) , എഡ്യൂക്കേഷൻ ( Education ), ഫാമിലി & ഫ്രണ്ട്‌സ് ( Family & Friends ) , ഫുഡ് & ഡ്രിങ്ക് ( Food & Drink ) , ഗ്ലോബൽ ടോക്ക് ( Global Talk ) , ഗോയിങ് ഷോപ്പിംഗ് ( Going Shopping ) ഹെൽത്ത് & വെൽ ബീയിങ് ( Health & Wellbeing ) , ഹോട്ടൽ & അക്കോമൊഡേഷൻ ( Hotel & Accommodation ) , ഹൗസ് & ഹോം ( House & Home ) , ലെയ്‌ഷെർ & എൻറർടൈൻമെന്റ് ( Leisure & Entertainment ) , മണി & ഫിനാൻസ് ( Money & Finance )  , ഫോൺ കാൾസ് ( Phone Calls )  , സ്പോർട്സ് ടോക്ക് ( Sports Talk ) , ടെക്നോളജി ( Technology ), ടൂറിസം & കൾചർ ( Tourism & Culture)   , ട്രാവൽ & ട്രാൻസ്‌പോർട് ( Travel & Transport ) എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ കാണാം.

നിങ്ങളുടെ സംഭാഷണം മെച്ചപ്പെടുത്തുന്നതിനും ആഗോള തലത്തിലുള്ള ഉച്ചാരണ ശുദ്ധി വരുത്തുന്നതിനും ഇംഗ്ലീഷിൽ സംസാരിക്കുന്നതിനുള്ള ആത്‌മ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും  വാക്കുകളിൽ തുടങ്ങി ചെറിയ വാചകങ്ങളിലൂടെ , കഥകളിലൂടെ ഭാഷ പഠിപ്പിക്കുന്ന രീതിയാണ് ലാൻലോ സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ലളിതമായ കഥ പറച്ചിലിൽ തുടങ്ങി മധ്യമ നിലവാരത്തിലുള്ളതും പിന്നീട് ഏറ്റവും മുൻ നിരയിലുള്ളതുമായ കഥകളാണ് ലാൻലോ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത് . ഇവാഞ്ജലി എന്ന് പേരിട്ടിട്ടുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( AI ) ‘അവതാരം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ധ്യാപിക പറയുന്നതെല്ലാം, ആഗോള തലത്തിലുള്ള ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത് .

നിങ്ങൾ പറയുന്ന ഓരോ വാക്കും വാചകവും റെക്കോർഡ് ചെയ്യാനും അത് സേവ് ചെയ്യാനും പിന്നീട്‌ കേട്ട് തെറ്റ് തിരുത്താനുമുള്ള സൗകര്യം ലാൻലോ ആപ്പിലുണ്ട്. അഞ്ച് മിനിറ്റിൽ തുടങ്ങി ഇരുപത് മിനിറ്റിൽ അവസാനിക്കുന്ന കഥകളാണ് ഇതിലുള്ളത്. ട്യൂട്ടോറിയൽ വിഭാഗത്തിൽനിന്നും ലാൻലോ ആപ് എങ്ങനെ ഉപയോഗിക്കണം എന്ന് മനസ്സിലാക്കാൻ കഴിയും. ഇവാഞ്ജലിഎന്ന എ ഐ ( Artificial Intelligence )  അദ്ധ്യാപിക പറയുന്ന ഓരോ വാക്കും വാചകവും ശ്രദ്ധിച്ചു പഠിക്കുന്നത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആഗോള നിലവാരത്തിലെത്തിക്കാൻ സഹായിക്കും. ദിവസം ഇരുപത്തിനാല് മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ഈ അദ്ധ്യാപിക നിങ്ങളോടൊപ്പമുണ്ടാകും.

( തുടരും )
Share: