കാത്ത്‌ലാബ് ടെക്‌നിഷ്യൻ

227
0
Share:

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് ടെക്‌നിഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്.

കാർഡിയോ വാസ്‌ക്കുലാർ ടെക്‌നോളജിയിലെ ബിരുദമാണ് യോഗ്യത. ഈ മേഖലയിലെ പ്രവൃത്തി പരിചയം ഉണ്ടാവണം.
താത്പര്യമുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം (ഇ-മെയിൽ, മൊബൈൽ നമ്പർ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപക്ഷ സെപ്റ്റംബർ 22ന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നൽകണം.

അപേക്ഷ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്.

Share: