ലാബ് ടെക്‌നിഷ്യന്‍ : ഇൻറര്‍വ്യൂ 13-ന്
എറണാകുളം : മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എച്എംസി യുടെ കീഴില്‍ കരാര്‍ നിയന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 13 ന് രാവിലെ 11 നു ഇൻറര്‍വ്യൂ നടത്തുന്നു.
ലാബ്‌ടെക്നിഷ്യന്‍ ഗ്രേഡ് രണ്ട് പോസ്റ്റിലേക്ക് പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത (BSC MLT Or DMLT (DME Approved ) സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയം ഉണ്ടെങ്കില്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 13ന്് രാവിലെ 10 നു മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ് .