ലാബ് അസിസ്റ്റൻറ് അഭിമുഖം

തിരുഃ പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിൻറെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബോറട്ടറിയിൽ ആർകെവിവൈ സോയിൽ ഹെൽത്ത് കാർഡ് സ്കീമിൻറെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ദിവസ വേതനാടിസ്ഥാനത്തിൽ (പരമാവധി 90 ദിവസം വരെ) ലാബ് അസിസ്റ്റൻറി നെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിഎസ്‌സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിൻറെ മുമ്പാകെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
മണ്ണ് പരിശോധന ലാബുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.