കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കുന്നതിനും കുടുംബശ്രീ സംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ പുതുക്കുന്നത് പരിഗണിക്കും. എട്ട് ഒഴിവുണ്ട്.
ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ അല്ലെങ്കില്‍ വനിതയായ കുടുംബാംഗമോ ആയിരിക്കണം. കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ രംഗത്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. കംപ്യൂട്ടറില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായം 18നും 35നും മദ്ധ്യേ .
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന രേഖ, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ അടങ്ങിയ പേജ് എന്നിവ ഡിസംബര്‍ 10നകം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.kudumbashree.com എന്ന വെബ്‌സൈറ്റിലും കുടുംബശ്രീ ഓഫീസിലും ലഭിക്കും.
ജില്ലാതലത്തിലുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15000 രൂപ സമാഹൃത ശമ്പളം ലഭിക്കും.
ഫോണ്‍: 0468 2221807.