പി.എസ്.സി. പരീക്ഷ; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടര്‍ന്നു മാറ്റിവച്ച പി.എസ്.സി. പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
കഴിഞ്ഞ 26 ന് നിശ്‌ചയിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 657/2017), വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017), തസ്‌തികകളിലേക്കുള്ള പരീക്ഷ ജൂലൈ 22 നു നടത്തും.
കഴിഞ്ഞ ഒന്‍പതിനു നിശ്‌ചയിച്ചിരുന്ന കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ജൂനിയര്‍ അസിസ്‌റ്റന്റ് (കാറ്റഗറി നമ്പര്‍ 399/2017, 400/2017), കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ് കമ്പനി ജൂനിയര്‍ അസിസ്‌റ്റന്റ് (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയനമം, കാറ്റഗറി നമ്പര്‍ 396/2017),ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റി-ലേഷന്‍സില്‍ അസിസ്‌റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ( കാറ്റഗറി നമ്പര്‍ 534/2017) എന്നീ തസ്‌തികകളിലേക്കുള്ള പരീക്ഷ ഓഗസ്‌റ്റ് അഞ്ചിനും നടത്തും.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഫിസിക്‌സ് (ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 332/2017) പരീക്ഷ ജൂണ്‍ 27 നും ഇന്‍ഡ്യന്‍ സിസ്‌റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ മെഡിക്കല്‍ ആഫീസര്‍ (ആയുര്‍വേദ), അസിസ്‌റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 541/2017) പരീക്ഷ 28 നുമാണ് നിശ്‌ചയിച്ചിരിക്കുന്നത്.
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) (കാറ്റഗറി നമ്പര്‍ 2/2017) പരീക്ഷ 29 നും രാവി-ലെ എട്ടു മുതല്‍ 9.15 വരെ നടത്തും. മാറ്റിവച്ച ഓണ്‍ലൈന്‍ പരീക്ഷകളുടെയും തീയതികള്‍ പുതുക്കി നിശ്‌ചയിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജി-യോളജി (കാറ്റഗറി നമ്പര്‍ 565/2017) പരീക്ഷ 23 നും ഗ്രാമവികസന വകുപ്പില്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് (തസ്‌തികമാറ്റം വഴി- കാറ്റഗറി നമ്പര്‍ 567/2017) പരീക്ഷ 25 നും രാവി-ലെ 10 മുതല്‍ 12.15 വരെ നടത്തും.