പിഎസ്സി 33 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കേരള പബ്ളിക് സർവീസ് കമ്മീഷൻ 33 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വനിതാ സിവിൽ പോലീസ് ഓഫീസർ, സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഫയർ ആൻഡ് റെസ്ക്യു ഓഫീസർ തസ്തികകൾ ഉൾപ്പെടെയാണ് വിജ്ഞാപനം.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം
അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്), സ്റ്റേഷൻ ഓഫീസർ (ഫയർ ആൻഡ് റെസ്ക്യു സർവീസസ്), സിവിൽ പോലീസ് ഓഫീസർ (വനിതാ പോലീസ് ബറ്റാലിയൻ), ഡെപ്യൂട്ടി മാനേജർ (കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡ്), ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട് (കേരള സംസ്ഥാന സഹകരണ മേളയിലെ അപെക്സ് സൊസൈറ്റികൾ, കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് എസ്സി/എസ്ടി, ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്), ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ബോയ്ലർ ഓപ്പറേറ്റർ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്), കെമിസ്റ്റ് (കേരള സംസ്ഥാന മേഖലയിലെ അപെക്സ് സൊസൈറ്റികൾ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്).
സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
അസിസ്റ്റന്റ് പ്രഫസർ (ലോ, മാത്തമാറ്റിക്സ്, സിവിൽ എൻജിനിയറിംഗ് )- കോളജ് വിദ്യാഭ്യാസം, എംപ്ലോയ്മെന്റ് ഓഫീസർ (നാഷണൽ എംപ്ലോയ്മെന്റ് സർവീസസ്), സെക്ഷൻ ഓഫീസർ (കേരള പബ്ളിക് സർവീസ് കമ്മീഷൻ), ലക്ചറർ ഇൻ കൊമേഴ്സ് (സാങ്കേതിക വിദ്യാഭ്യാസം), മൂന്നാം ഗ്രേഡ് ഓവർസിയർ, സിവിൽ (ജലസേചനം ആൻഡ് അഡ്മിനിസ്ട്രേഷൻ), അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്).
www.keralapsc.gov.in ലൂടെ ഒക്ടോബർ 21 വരെ അപേക്ഷിക്കാം.