പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ ആറ് തസ്‌തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 01/2020, അസി. പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, 02/2020, മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ്- 2,
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ 03/2020, അസി.മാനേജർ (മെക്കാനിക്കൽ), കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ 04/2020, പ്യൂൺ കം വാച്ചർ (പട്ടിക-ജാതി/പട്ടിക-വർഗം), കെൽപാമിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്- (പട്ടിക-ജാതി/പട്ടിക-വർഗം), ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 19.
വിശദവിവരം www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.