കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അപേക്ഷ ക്ഷണിച്ചു
എൻജിനിയറിംഗ്, ഫിനാന്‍സ് ജൂനിയര്‍ മാനേജര്‍മാരുടെ(ട്രെയിനി) തസ്തികകളിലേക്ക് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിഗ് (ബിടെക് ട്രിപ്പിള്‍ ഇ ) 60 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് ജൂനിയര്‍ മാനേജര്‍ (ട്രെയിനി ) എൻജിനിയറിംഗ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍ – 8
സിഎ / ഐസിഎംഎ പാസായവര്‍ക്ക് ജൂനിയര്‍ മാനേജര്‍ (ട്രെയിനി ഫിനാന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കാം .
ഒഴിവുകൾ – 4
ഒരു വര്‍ഷമാണ് പരിശീലന കാലാവധി .
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ജൂനിയര്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കും.
മികച്ച ശമ്പളം, മറ്റ് അലവന്‍സുകള്‍.
പ്രായപരിധി: 2018 ഫെബ്രുവരി 15 ന് 25 വയസ്.
ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും.
വിശദ വിവരങ്ങൾ www.cial.aero എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്. 15