കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ

തിരുവനന്തപുരം: കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്സ്) തിരുവനന്തപുരം കേന്ദ്രത്തിൽ ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഹോട്ടൽ മാനേജ്‌മെൻറ്/ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാർക്കറ്റിംഗ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെൻറ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഐ.ടി മാനേജ്‌മെൻറ് എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിൻറെ വെബ്സൈറ്റിൽ (www.kittsedu.org) ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 29ന് മുമ്പ് ലഭിയ്ക്കണം.