കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

281
0
Share:

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/ സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

കേരള സർവകലാശാലയുടെ എം.ബി.എ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും ലഭിക്കും. എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും.

മാർച്ച് 15 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org

ഫോൺ: 0471-2327707, 9446529467.

Share: