കിറ്റ്‌സ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

323
0
Share:

കണ്ണൂർ: എയര്‍പോര്‍ട്ട്, എയര്‍ ലൈന്‍ ടൂറിസം മേഖലയില്‍ ഉത്തര മലബാറിലെ വര്‍ധിച്ചു വരുന്ന തൊഴില്‍ സാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആറു മാസത്തെ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ് ആന്‍ഡ്്് ട്രാവല്‍ മാനേജ്‌മെന്റ് കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 24.

അപേക്ഷാഫോറം കിറ്റ്‌സിന്റെ തലശ്ശേരി സെന്ററില്‍ നിന്ന് നേരിട്ടുലഭിക്കും. വിലാസം: കിറ്റ്‌സ് സ്റ്റഡി സെന്റര്‍, റാണി പ്ലാസ ബില്‍ഡിങ്ങ്, ലോഗന്‍സ് റോഡ്്, തലശ്ശേരി.

ഫോണ്‍: 0490 2344419, 9495995419.

Tagskitts
Share: