കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ (കാരുണ്യ പർച്ചേഴ്സ് ആൻഡ് സെയിൽസ് ഡിവിഷൻ) 02, ഡിപ്പോ ഇൻ ചാർജ് (കാരുണ്യ മെഡിസിൻ ഡിപ്പോ) 04, അസി. മാനേജർ 01, അസി. മാനേജർ (കെഇഎംപി 108 കൺട്രോൾ റൂം) 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഡെപ്യൂട്ടി മാനേജർ:
യോഗ്യത: എംഫാം, എംബിഎ (മാർക്കറ്റിങ്). യോഗ്യത നേടിയശേഷം ഫാർമസി രംഗത്ത് അഞ്ച് വർഷത്തെ പരിചയം ഇതിൽ രണ്ട് വർഷം എംബിഎ നേടിയശേഷമുള്ളതാകണം.
പ്രായം: 1978 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഡിപ്പോ ഇൻ ചാർജ്:
യോഗ്യത: ബിഫാം, എംബിഎ (മാർക്കറ്റിങ്),
അസി. മാനേജർ
യോഗ്യത: എംബിഎ. മൂന്ന് വർഷത്തെ പരിചയം.
പ്രായം: 1983 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.
യോഗ്യത നേടിയശേഷം മൂന്ന് വർഷത്തെ പരിചയം.
എല്ലാ തസ്തികയിലും കംപ്യൂട്ടർ പരിചയം വേണം.
വിശദവിവരം www.kmscl.kerala.gov.in എന്ന വെബ് സൈറ്റിൽ ൽ ലഭിക്കും.
അപേക്ഷ അയക്കേണ്ട അവസാന തിയതി ജനുവരി അഞ്ച്.