തൊഴില്‍ നൈപുണ്യ വികസന കോഴ്സ്

Share:

തിരുഃ : സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, വെബ് ഡിസൈന്‍ ആന്റ ഡെവലപ്മെന്റ്‌സ്, ഐ.ഒ.റ്റി., പൈത്തണ്‍, ജാവ, പി.എച്ച്.പി. എന്നിവയാണ് കോഴ്സുകള്‍.

അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല.

ksg.keltron.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്.

താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം.

വിശദവിവരത്തിന് ഫോണ്‍: 8590605260, 0471-2325154.

Share: