കാഡ്‌കോ ചെയർമാൻ : നെടുവത്തൂർ സുന്ദരേശൻ ചുമതലയേറ്റു
തിരുഃ കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാനായി നെടുവത്തൂർ സുന്ദരേശൻ ചുമതലയേറ്റു.
ആർട്ടിസാൻ സമൂഹത്തിൻറെ തൊഴിൽപരവും വിദ്യാഭ്യാസ പരവുമായ കാര്യങ്ങൾക്ക് മുൻഗണന നൽകി നവീന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് പദ്ധതിയിൽ കേരളത്തിലെ മുഴുവൻ ആർട്ടിസാനുകളെയും ഉൾപ്പെടുത്തി അവ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസംഘടിത തൊഴിലാളികളുടെ ഡേറ്റ ശേഖരണത്തിനായി കേരളത്തിൽ ആരംഭിച്ച ലേബർ ഡേറ്റ ബാങ്കിന് സമാനമായ പദ്ധതിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ ശ്രം പോർട്ടൽ എന്നും അത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി രണ്ടാം തവണയാണ് നെടുവത്തൂർ സുന്ദരേശൻ കാഡ്‌കോ ചെയർ മാൻ ആകുന്നത് .
കാഡ്‌കോ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ, മുൻ ബോർഡംഗങ്ങളായ കെ ശിവശങ്കരൻ, ആർ ശിവദാസൻ, ശ്രീകൺണ്ടേശൻ , എൻ കൃഷ്ണൻകുട്ടി, കോവളം ബാബു , അനൂപ് വി എസ് , രാജൻ പി തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു. പ്രോജെക്ട് മാനേജർ ആദർശ് നന്ദി പറഞ്ഞു.