ജൂനിയർ റസിഡൻറ് : വാക്ക് ഇൻ ഇൻറർവ്യു 29ന്

തിരുഃ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻറ്തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എം.ബി.ബി.എസ്
പരമാവധി പ്രായം: 40 വയസ്.
പ്രതിമാസ വേതനം: 45000 രൂപ
നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 29ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റും ഒരു സെറ്റ് പകർപ്പും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖ (പകർപ്പ് സഹിതം), ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ രാവിലെ പത്തിനു മുമ്പ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.