ജൂനിയർ റസിഡന്റ് താത്കാലിക നിയമനം: 29ന് ഇന്റർവ്യു

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 45,000 രൂപ.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പ് ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 29ന് രാവിലെ പത്തിന് മുമ്പ് രേഖകളുടെ പരിശോധനയ്ക്കും തുടർന്നുള്ള കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.