ജൂനിയർ റിസേർച്ച് ഫെലോ : അപേക്ഷ ക്ഷണിച്ചു
സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി (എസ്എസ്പിഎൽ) ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ജൂനിയർ റിസേർച്ച് ഫെലോ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്/ ഇലക്ട്രോണിക്സ്/ മെറ്റീരിയൽ സയൻസ്/ മൈക്രോ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 16 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പ്രായം: 28 വയസ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃതം ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: sspldelhihr@gmail.com എന്ന ഇ മെയിലിലേക്ക് അപേക്ഷ അയയ്ക്കുക.
അവസാന തിയതി : ജനുവരി 12