ജൂനിയര്‍ റസിഡൻറ് : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഴിവുകൾ
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ഇ.എന്‍.ടി, ഗൈനക്കോളജി, പള്‍മണറി മെഡിസിന്, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഓഫ്താല്മോളജി, കമ്മ്യൂണിറ്റി മെഡിസിന് എന്നീ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ,ഡി.എന്‍.ബി, എം.ഡി/എം.എസ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
താത്പര്യമുള്ളവര്‍ യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷന്, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്ട്ടിഫിക്കറ്റുകളുള്പ്പടെയുള്ള അപേക്ഷ ഒക്ടോബര്‍ 30ന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ല്‍ വിലാസത്തില്‍ ലഭ്യമാക്കണം.