ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എൽ.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി – സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്ണോമിക്സ് എന്നിവയാണ് യോഗ്യത. 12-ാം ക്ലാസ്/ ഡിപ്ലോമ തലത്തിലും അതിനുമുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ കഴിവുകളും അടിസ്ഥാന കമ്പ്യൂട്ടറും പഠിച്ചിരിക്കണം.
ഉദ്യോഗാർഥികൾ മാർച്ച് 10ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇൻറ്ർവ്യൂവിന് ഹാജരാകണം.