അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ : 600 ഒ​ഴി​വു​കൾ ​

154
0
Share:

ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജരുടെ 600 ഒ​ഴി​വു​കളിലേക്ക് ഐ​ഡി​ബി​ഐ ബാങ്ക് അപേക്ഷ ക്ഷണിച്ചു . പി​ജി ഡി​പ്ലോ​മ ഇ​ൻ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ മൂ​ന്നു ല​ക്ഷം രൂ​പ കോ​ഴ്സ് ഫീ​സാ​യി അ​ട​യ്ക്ക​ണം (വി​ദ്യാ​ഭ്യാ​സ വാ​യ്പാ സൗ​ക​ര്യ​മു​ണ്ട്).

ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും (ഒ​ക്‌​ടോ ബ​ർ 20ന്) ​അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
ഫീ​സ്: 1000 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം അം​ഗ​പ​രി​മി ത​ർ​ക്ക് 200).

ഒ​ഴി​വു​ക​ൾ: ജ​ന​റ​ൽ-243, ഒ​ബി​സി- 162, ഇ​ഡ​ബ്ല്യു​എ​സ്-60, എ​സ്‌​സി-90, എ​സ്ടി-45. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം.

പ്രാ​യം: 20-25.

ശമ്പളം : തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക്‌ ട്രെ​യി​നിം​ഗ് പീ​രി​ഡി​ൽ 5,000 രൂ​പ​യും ഇ​ന്‍റേ​ണ്‍​ഷി​പ് കാ​ല​യ​ള​വി​ൽ 15,000 രൂ​പ​യും സ്റ്റൈ​പ​ൻ​ഡാ​യി ല​ഭി​ക്കും.
ഒ​രു വ​ർ​ഷ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഗ്രേ​ഡ് ഒ ​ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ക്കും.
ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ഗ്ലോ​ബ​ൽ എ​ജ്യു​ക്കേ​ഷ​ൻ, നോ​യി​ഡ​യി​ലെ നി​റ്റെ എ​ജ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​ഴ്സ്.

സെ​പ്റ്റം​ബ​ർ 30 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

കൂടുതൽ വിവരങ്ങൾക്ക് : www.idbibank.in

Share: