ജൂനിയർ ഇൻസ്ട്രക്ടർ: താൽക്കാലിക ഒഴിവ്

112
0
Share:

കണ്ണൂർ : കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.
പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫീസിൽ ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും.

ഫോൺ: 04602 225450, 9497639626

Share: