ജൂനിയര്‍ ഇന്‍സ്ട്രക്റ്റർ / ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്

Share:

എറണാകുളം : കളമശ്ശരി ഗവ.ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ / ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ തസ്തികയിൽ താഴെ പറയുന്ന ട്രേഡില്‍ ഒഴിവുണ്ട്.

വയര്‍മാന്‍:-ഒഴിവ്-1 (ഇടിബി)
യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണ്ക്‌സ് അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആൻറ് ഇലക്ട്രോണ്ക്‌സ് അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍. ടി. സി/ എന്‍. എ സി. യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ഇലക്ട്രോ പ്ലേറ്റര്‍:- ഒഴിവ് -2 , (ഇടിബി – ഓപ്പണ്‍)
യോഗ്യത: അംഗീകൃത കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത 3 വര്‍ഷ ഡിപ്‌ളോമയും, 2 വര്‍ഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍എ സി യും, 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

പ്രതിഫലം : മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം 24000/- രൂപ .
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 14 ന് രാവിലെ 11 ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം.

Share: