മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 24 ന് രാവിലെ 10 മുതൽ തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്‌സ് സെന്ററിലെ ബ്യൂറോയിൽ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു.
ഇരുചക്രവാഹന ലൈസൻസും എട്ടാം ക്ലാസ്സ് യോഗ്യതയുമുള്ള 200 ഡെലിവറി പാർട്ട്ണർ, പ്ലസ്ടു യോഗ്യതയുള്ള 70 ഫീൽഡ് സെയിൽസ് എക്‌സിക്യൂട്ടീവ്, ബിരുദം യോഗ്യതയായ ട്രെയിനർ ഒഴിവുകളിലാണ് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്.
തിരുവനന്തപുരം നഗരപരിധിക്കുള്ളിലാണ് ഒഴിവുകൾ.
ഉദ്യോഗാർഥികൾ ഓഗസ്ററ് 23 ന് രാത്രി 12 ന് മുൻപ് http://bit.ly/MCCdrive-Aug2k19 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM
ഫോൺ : 0471-2304577.