തൊഴിൽ തട്ടിപ്പിൽ വീഴരുതെന്ന് സർക്കാർ മുന്നറിയിപ്പ്

ശ്രീലങ്ക കേന്ദ്രമായ സതേൺ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൊഴിൽതട്ടിപ്പിൽപെട്ട് വഞ്ചിതരാകരുതെന്ന് സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി. വ്യോമയാന മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കമ്പനി തട്ടിപ്പ് നടത്തുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സൗത്ത് ഈസ്റ്റ് ഏഷ്യൻ എയർലൈൻസിൽ ജോലി വാഗ്ദാനം ചെയ്ത് കമ്പനി ഇന്ത്യയിൽ പരസ്യം നൽകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ട് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കും വിവരം കൈമാറിയിട്ടുണ്ട്.