You are here
Home > Career News > സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സ് പൂര്‍ത്തിയാകുവാന്‍ പാടില്ല. പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 20,000/- രൂപാ വേതനം നല്‍കും. താല്പര്യമുള്ളവര്‍ മെയ് അഞ്ചിന് മുമ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം. തൈക്കാട് പി.ഒ., തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Top