തൊഴില്‍മേള: കളമശ്ശേരിയിൽ
എറണാകുളം : കളമശേരി ഗവ. പോളിടെക്നിക് കോളജിൽ , സംസ്ഥാനത്തെ സർക്കാർ, പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 1000 ഒഴിവിലേക്കുള്ള തൊഴിൽ മേള, ഒക്ടോബർ ഏഴിന് രാവിലെ ഒൻ പ തുമുതൽ നടക്കും.
ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിംഗും കളമശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും (എസ്ഡി സെന്റർ) ചേർന്നാണു മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ നാലിനകം എസ്ഡി സെന്ററിൽ രജിസ്റ്റർ ചെയ്യണം.
100 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ബി ടെക്, മൂന്നു വർഷ ഡിപ്ലോമ ജയിച്ച് അഞ്ചു വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
ട്രെയിനിംഗിനുശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷൻസി സർട്ടിഫിക്കറ്റ് ദേശീയതലത്തിൽ തൊഴിൽപരിചയമായി പരിഗണിക്കും. ബിടെക്കുകാർക്ക് കുറഞ്ഞത് 9,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിനു പങ്കെടുക്കാം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം.
ഫോണ്‍: 04842556530. www.sdcentre.org