ഐ.ടി.ഐ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി തൊഴില്‍ മേള ഇന്ന്

384
0
Share:

സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 44 ഐ.ടി.ഐകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി തൊഴില്‍മേള സംഘടിപ്പിക്കും. തിരുവനന്തപുരം , മണ്ണന്തല അംബേദ്കര്‍ ഭവനില്‍ നടക്കുന്ന സംസ്ഥാനതല തൊഴില്‍മേള പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ ഇന്ന് (നവംബര്‍21) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
തൊഴില്‍ മേളയില്‍ 30 ഓളം കമ്പനികളും 400 വിദ്യാര്‍ത്ഥികളും പങ്കെടുക്കും. കഴിഞ്ഞകൊല്ലം തിരുവനന്തപുരത്ത് നടത്തിയ ജോബ്‌ഫെയറില്‍ 700 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 200 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചു.

Share: