ഐ.ടി.ഐ വിജയികള്‍ക്ക് തൊഴില്‍മേള
വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിസംബര്‍ 19 വരെ വ്യവസായിക അസോസിയേഷന്‍, കെ.എ.എസ്.ഇ, ഒ.ഡി.ഇ.പി.സി എന്നിവരുടെ സഹകരണത്തോടെ സ്‌പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും.
മലപ്പുറം അരീക്കോട് ഐ.ടി.ഐയില്‍ നവംബര്‍ 23നും പാലക്കാട് മലമ്പുഴ ഐ.ടി.ഐയില്‍ നവംബര്‍ 30നും എറണാകുളം കളമശ്ശേരി ഐ.ടി.ഐയില്‍ ഡിസംബര്‍ 4, 5-നും തിരുവനന്തപുരം ചാക്ക ഐ.ടി.ഐ. യില്‍ ഡിസംബര്‍ 6, 7-നും കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ യില്‍ ഡിസംബര്‍ 8, 9-നും കണ്ണൂര്‍ ഐ.ടി.ഐ യില്‍ ഡിസംബര്‍ 11, 12നും ആലപ്പുഴ ചെങ്ങന്നൂര്‍ ഐ.ടി.ഐ യില്‍ ഡിസംബര്‍ 12, 13-നും തൃശൂര്‍ ചാലക്കുടി ഐ.ടി.ഐ യില്‍ ഡിസംബര്‍ 12, 13-നും കോഴിക്കോട് ഐ.ടി.ഐ യില്‍ ഡിസംബര്‍ 14-നും പത്തനംതിട്ട ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ഡിസംബര്‍ 14, 15-നും വയനാട് കല്‍പറ്റ ഐ.ടി.ഐ യില്‍ ഡിസംബര്‍ 16-നും കാസര്‍ഗോഡ് ഐ.ടി.ഐ യില്‍ ഡിസംബര്‍ 19നും ജോബ് ഫെയര്‍ നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളില്‍ നിന്നും വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.itjobfair.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫെയര്‍ നടക്കുന്ന ദിവസങ്ങളില്‍ അതത് ഐ.ടി.ഐ കളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനുണ്ടാവും. എല്ലാ സര്‍ക്കാര്‍ ഐ.ടി.ഐകളിലും ജോബ് ഫെയര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. ഓരോ ജില്ലയിലെയും നോഡല്‍ ഐ.ടി.ഐ കള്‍ കേന്ദ്രീകരിച്ച് വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. പതിനായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്.