ഐ.ടി. രംഗത്ത് 7.86 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
ചെന്നൈ: ഐ.ടി. രംഗത്ത് 2021 ഓടെ 7.86 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ‘നാസ്കോമി’ന്റെ പ്രസിഡന്റ് ദേബ്ജാനി ഘോഷ്. 2018-19-ല്‍ ഒരു ലക്ഷം പുതിയ തോഴി ലവസരങ്ങൾ ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതൽ വളര്‍ച്ച പ്രതീക്ഷിക്കുന്നില്ല. ഏകദേശം കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്ത അത്രയും തന്നെ ഈ വര്‍ഷവും റിക്രൂട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ നിര്‍മിത ബുദ്ധി (എ.ഐ), ബിഗ് ഡേറ്റ അനലറ്റിക്സ് എന്നീ മേഖലകളില്‍ വ്യാപകമായ വളർച്ചയാണുണ്ടാകുന്നത്. ഈ മേഖലകളില്‍ 5.11 ലക്ഷം തൊഴിലവസരങ്ങളാണ് 2018-ലുള്ളത്.
എല്ലാ വ്യാവസായിക വിപ്ലവങ്ങളും തൊഴിലുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ തന്നെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് ദേബ്ജാനി ഘോഷ് വ്യക്തമാക്കി. പുതിയ തൊഴിലവസരങ്ങളില്‍ ഭൂരിഭാഗവും ബിഗ് ഡേറ്റ അനലറ്റിക്സ്, നിര്‍മിത ബുദ്ധി (എ.ഐ), സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി.),സോഷ്യല്‍ ആന്‍ഡ് മീഡിയ, വെര്‍ച്വല്‍ റിയാലിറ്റി, ത്രീഡി പ്രിന്റിങ് എന്നീ മേഖലകളിലായിരിക്കും – അദ്ദേഹം വ്യക്തമാക്കി.