ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുഃ ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫിറ്റർ, ടർണർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, സർവേയർ, തൊഴിൽ നൈപുണ്യം എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് 22ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കും.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും/ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യത.
തൊഴിൽ നൈപുണ്യകോഴ്‌സിലേക്ക് എസ്.എസ്.എൽ.സി, എം.ബി.എ/ ബി.ബി.എ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്‌സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.