പോലീസ് കോൺസ്റ്റബിൾ ,ഹെഡ് കോൺസ്റ്റബിൾ 241 ഒഴിവുകൾ
അര്‍ദ്ധ സൈനിക സേനാ വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡ൪ പോലീസ് ഫോഴ്സിലേക്ക് (ഐ.ടി.ബി.പി.എഫ്), കോൺസ്റ്റബിൾ(മോട്ടോര്‍ മെക്കാനിക്) ,ഹെഡ് കോൺസ്റ്റബിൾ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 2 തസ്തികകളിലായി ആകെ 241 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കനാകൂ. ഒഴിവുകള്‍ നിലവിൽ താത്കാലികം ആണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരിക ക്ഷമതാ പരിശോധന , എഴുത്ത് പരീക്ഷ, വൈദ്യ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഹെഡ് കോൺസ്റ്റബിൾ(മോട്ടോര്‍ മെക്കാനിക്)-60 (ജനറല്‍-23, ഒ.ബി.സി-22, എസ്.സി-12, എസ്.ടി-3)
യോഗ്യത : പ്ലസ്ടു, മോട്ടോര്‍ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ യോഗ്യതയും മൂന്ന്‍ വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അതെ ട്രേഡിൽ ത്രിവത്സര ഡിപ്ലോമ.
പ്രായം: 31-01-2018 നു 18 നും 25 നും മദ്ധ്യേ.
ശമ്പളം: 25500 – 81100 രൂപ
കോൺസ്റ്റബിൾ (മോട്ടോര്‍ മെക്കാനിക്)-181 (ജനറല്‍-85, ഒ.ബി.സി-48, എസ്.സി-31, എസ്.ടി-17)
യോഗ്യത : എസ്.എസ്.എല്‍.സി , മോട്ടോര്‍ മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ യോഗ്യതയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
പ്രായം: 31-1-2018 നു 18 നും 25 നും മദ്ധ്യേ.
ശമ്പളം: 21700 – 6910 0 രൂപ
ശാരീരിക യോഗ്യത: (രണ്ടു തസ്ഥികകള്‍ക്കും) ഉയരം: 170 സെ.മീ, നെഞ്ചളവ് 80-85 സെ.മീ, ഉയരത്തിനൊത്ത തൂക്കം.
എസ്.ടി വിഭാഗക്കാര്‍ക്ക് ഉയരം 16 2.5 സെ.മീ, നെഞ്ചളവ് 76-81 സെ.മീ , ഉയരത്തിനൊത്ത തൂക്കം.
രണ്ട് തസ്തികകളിലും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 5ഉം ഒ.ബി.സി ക്കാര്‍ക്ക് 3 ഉം വര്‍ഷത്തെ പ്രായ ഇളവുണ്ട്. വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരവും അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ച ശക്തി ഉണ്ടായിരിക്കണം. വര്‍ണ്ണാന്ധത, പരന്ന പാദങ്ങൾ, കൂട്ടി മുട്ടുന്ന കാല്‍ മുട്ടുകള്‍, കോങ്കണ്ണ്, വെരിക്കോസ് വെയി൯ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.
അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപ. www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ട് വേണം അപേക്ഷിക്കാന്‍.
ജനുവരി 2 മുതൽ ജനുവരി 31 വരെ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31